തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസിന്റെ നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന എം കെ അജയകുമാർ അനുസ്മരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
മുൻ എം.എൽ. എ റ്റി. ശരത്ചന്ദ്രപ്രസാദ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി മാരായമുട്ടം സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊറ്റാമം വിനോദ് , നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ, ഡി സി സി സെക്രട്ടറിമാരായ സുമകുമാരി, ആർ.ഒ. അരുൺ, മഞ്ചവിളാകം ജയൻ, അതിയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. അനിത, എം.എസ്. അനിൽ, ചമ്പയിൽ സുരേഷ്, കൗൺസിലർമാരായ ഗ്രാമം പ്രവീൺ, ഗോപകുമാർ, അജി, നേതാക്കളായ ചമ്പയിൽ ശശി, അഹമ്മദ് ഖാൻ , അമരവിള സുദേവൻ എന്നിവർ സംസാരിച്ചു. അജയകുമാറിൻ്റെ ചിത്രത്തിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാർ , കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ, സദാശിവൻ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി