ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരിമഹോത്സവ കമ്മിറ്റി രൂപീകരിച്ചു

Kozhikode

ആയഞ്ചേരി: വയനാടൻ മലയുടെ താഴ്‌വരയിൽ വെള്ളത്താൽ ചുറ്റപ്പെട്ട് പ്രകൃതി രമണീയവുമായതും ആരാധനാ മൂർത്തികളാൽ വലയം ചെയ്യപ്പെട്ടതുമായ ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരിമഹോത്സവം 2025 ഫിബ്രവരി 8, 9, 10,11 തിയ്യതികളിൽ നടക്കും. ജാതിമത ഭേദമന്യേ ഗ്രാമീണോത്സവമായി കൊണ്ടാടുന്ന ഇവിടം നിരവധി സഞ്ചാരികളെയും, പക്ഷി നിരീക്ഷകരെയും, പഠിതാക്കളെയും ആകർഷിച്ചു വരികയാണ്. നന്മ നിറഞ്ഞ എല്ലാവരെയും ഉത്സവത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

8-ാം തിയ്യതി പ്രതിഷ്ഠാദിനം : മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, സുദർശനഹോമം, നവകലശാഭിഷേകം, അഖണ്ടനാമജപം,കലവറ നിറക്കൽ, ദീപാരാധന, ഭഗവതിസേവ ,പ്രതിഷ്ഠാദിനകർമ്മം. ഫെബ്രവരി 9 കാവുണർത്തൽ, കൊടിയേറ്റം, ഇളനീർവരവ്, ക്ഷേത്ര ചടങ്ങുകൾ ,ഗുരുദേവൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം
ഫിബ്രവരി : 10 ഉഷപൂജ, പുത്തരികലശം, തണ്ടാൻ എഴുന്നള്ളത്ത്, ദീപാരാധന, ഗുരുദേവൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം , കുട്ടിച്ചാത്തൻ വെള്ളാട്ടം, പൂക്കലശം വരവ്, നാഗഭഗവതി വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, വസൂരിമാല വെള്ളാട്ടം, ഭദ്രകാളി വെള്ളാട്ടം
ഫിബ്രവരി: 11 കാലത്ത് 4 മണി ഗുളികൻ തിറ, ഉഷപൂജ 9 മണി മുതൽ കുട്ടിച്ചാത്തൻ തിറ, ഗുരുദേവൻ തിറ, നാഗഭഗവതി തിറ, വസൂരിമാല തിറ, ഭഗവതി തിറ, ഭദ്രകാളി തിറ, 12 മണി മുതൽ അന്നദാനം, വൈകീട്ട് 5 മണി ഗുരുതി തർപ്പണം,മംഗളപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകളോടെ നടത്തപ്പെടുമെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു.ചെയർമാൻ എൻ.കെ ബാലകൃഷ്ണൻ, ജനറൽ കൺവീനർ എ. സുരേന്ദ്രൻ,ഖജാൻജി ഷിജു വാളാഞ്ഞി, ശ്രീജിത്ത് കുളങ്ങരത്ത്,സുജിൻ ലാൽ വാളാഞ്ഞി ഉപ്പെടെ 251 അംഗകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. എല്ലാ ദിവസവും മഹാ ദാനമായ അന്നദാനം ഉണ്ടായിരിക്കുന്നതാ ണെന്നും ആഘോഷകമ്മിറ്റി അറിയിച്ചു.