കോഴിക്കോട്: ഹൃദയത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്കു മാത്രമായി സ്ട്രക്ടറൽ ഹാർട്ട് ആൻ്റ് വാൽവ് ഡിസീസസ് കേന്ദ്രം മേയ്ത്രയിൽ പ്രവർത്തനം ആരംഭിച്ചു. മേയ്ത്ര ഹോസ്പിറ്റൽ കമ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഹൃദയഘടനയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ അതിനൂതന ചികിത്സാ രീതികളായ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ, മിട്രാക്ലിപ്പ് തുടങ്ങിയ ചികിത്സകൾ ഇതോടെ കേരളത്തിലും ലഭ്യമാവും.
പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് ഡോ. ഷഫീഖ് മാട്ടുമ്മലും ഡോ. അനിൽ സലീമുമാണ്.
മേയ്ത്ര ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ ഇ കൊട്ടിക്കോളൻ, മേയ്ത്ര സിഇഒ നിഹാജ് ജി മുഹമ്മദ്, മെഡിക്കൽ ഡയരക്ടർ ജിജോ വി ചെറിയാൻ, ഷബാന കൊട്ടിക്കോളൻ, ഡോ. ഷഫീഖ് മാട്ടുമ്മൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.