റിപ്പബ്ലിക്ദിനം ആഘോഷിച്ചു

Wayanad

പെരിക്കല്ലൂർ: ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിൻ്റെ എഴുപത്തി ആറാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി പതാക ഉയർത്തി. പി.ടി.എ.പ്രസിഡൻ്റ് ജി.ജി.ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. ബത്തേരി മുൻസിപ്പൽ അസിസ്റ്റൻ്റ് സെക്രട്ടറി ടി.ടി.റെജി റിപ്പബ്ലിക്ദിന സന്ദേശം നൽകി. കുമാരൻ സി.സി, മനു ഇ.എം, ജാഫർ പി, ശംന പി.എസ്, റസിയ എ.ജി, രമ്യ എ.ആർ, ബീന എം.ബി, റീന ലൂയിസ്, സുനിത പി.ജെ, ഗായത്രി ഗിരീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.