ആലപ്പുഴ :രാജ്യത്തിൻ്റെ ഭരണഘടനയുടെ കാവലാളുകളായി ഭരണഘടനയെ സംരക്ഷിക്കാൻ രാഷ്ട്രത്തിലെ മുഴുവൻ ജനങ്ങളും മുന്നോട്ട് വരണ മെന്ന് ഐ എസ് എം ആലപ്പുഴ ജില്ലാ സമിതി റിപ്പബ്ലിക് ദിനത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച യുവജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു. ലോക സമൂഹത്തിന് മുമ്പിൽ ഇന്ത്യ ഉയർന്ന് നിൽക്കുന്നത് ഭരണഘടനയുടെ മഹത്വം കൊണ്ടാണെന്നും അതിനെ ദുർബലപ്പെടുത്താനുള്ള ഏത് ശ്രമങ്ങളെയും ചെറുത്ത് തോൽപിക്കണമെന്നും ഐ എസ് എം ആവശ്യപ്പട്ടു.
അമ്പലപ്പുഴ എം. എൽ. എ. എച്ഛ് സലാം ഉദ്ഘാടനം ചെയ്തു. ISM ജില്ലാ പ്രസിഡന്റ് അലി അക്ബർ മദനി അധ്യക്ഷത വഹിച്ചു. കേരള ദളിത് പാന്തെഴ്സ് സംസ്ഥാന അധ്യക്ഷൻ പന്തളം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി .കെ. എൻ. എം. മർക്കസ്സുദ്ധഅവ ജില്ലാ സെക്രെട്ടറി സി. കെ. അസ്സൈനാർ, ജില്ലാ ട്രെഷറർ നസീർ കായിക്കര, കെ. എൻ. എം. മർക്കസ്സുദ്ധഅവ സംസ്ഥാന പ്രവർത്തക സമിതി അംഗം ഷമീർ ഫലാഹി , ഐ എസ് എം ജില്ല സെക്രെട്ടറി അൻസൽ പി. എച്ച്, കെ. എൻ. എം. മർക്കസ്സുദ്ധഅവ മണ്ഡലം സെക്രെട്ടറി എസ്.കലാമുദ്ധീൻ, മുനീർ റഷീദ് പ്രസംഗിച്ചു