മിർവ റിപ്പബ്ലിക് ദിനാഘോഷം നടത്തി

Kozhikode

കോഴിക്കോട് : കുറ്റിച്ചിറ മിസ്കാർ റസിഡൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ (മിർവ) റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡന്റ്‌ പി ടി അഹമ്മദ് കോയ ദേശീയ പതാക ഉയർത്തി. എം മുഹമ്മദ്‌ ഹാഫിസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി.

ലഹരിക്കെതിരെ സന്ദേശം വിഷയത്തിൽ ചിത്രരചനാ മൽസരം നടത്തി. റെസിഡൻസിലെ ചിത്രകാരി ബി.വി. റിദ ആമിന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സമ്മാനം മൻഹ മൂസയും, രണ്ടാം സമ്മാനo ഫാത്തിമ ഇൻശയും കരസ്ഥമാക്കി.

യു പി വിഭാഗത്തിൽ ഒന്നാം സമ്മാനം ഫെറിയ ഫ്രൈജറും, രണ്ടാം സമ്മാനം ഫാത്തിമ ഹാഫിസും കരസ്ഥമാക്കി.

ഹൈ സ്കൂൾ, ഹൈ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സമ്മാനം ആയിശ ഷഹ്‌മയും, രണ്ടാം സമ്മാനം മുഹമ്മദ് ഹിദാഷും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ കൗൺസിലർ എസ്. കെ. അബൂബക്കർ നൽകി.

സി. വി. ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി.ടി. അഹമ്മദ് കോയ അദ്ധ്യക്ഷനായി. ജനറൽ സിക്രട്ടറി കെ.വി. മുഹമ്മദ് ഷുഹൈബ് ചിത്രരചനയുടെ ഭാഗമായ ലഹരിക്കെതിരെ സന്ദേശം നൽകുകയും ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു. കെ. ഫ്രൈജർ നന്ദി പറഞ്ഞു.

പി. മുഹമ്മദലി., കെ. വി. അബ്ദുറഹിമാൻ, പി.ടി.ഷൗക്കത്ത്, എം. നിസാർ, കെ.വി. ഹാഷിം, എ.പി.ഷാജഹാൻ,പി.എൻ.എം. അഫ്സൽ, സലാം പഠിക്കൽ എന്നിവർ നേതൃത്വം നൽകി. പരിപാടി.