പാലാ: രാജ്യത്തെ വിവിധ എന്‍.ഐ.ടികളിലേ പ്രവേശനത്തിനുള്ള ജെ.ഇ. ഇ.മെയിന്‍ പരീക്ഷയില്‍ പാലാ ചാവറ പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആഷിക് സ്‌റ്റെനി കേരളത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. 100 ശതമാനം സ്‌കോര്‍ നേടിയാണ് ആഷിക് ഒന്നാമനായത്. 860064 പേരാണ് പരീക്ഷ ആദ്യ സെക്ഷന്‍ പരീക്ഷ എഴുതിയത്.
പാലാ ഭരണങ്ങാനം വടക്കേചിറയത്ത് വീട്ടില്‍ അദ്ധ്യാപക ദമ്പതി കളായ സ്‌റ്റെനി ജെയിംസിന്റെയും ബിനു സ്‌റ്റെനിയുടെയും മകനാണ് ആഷിക്. സഹോദരന്‍ അഖില്‍ സ്‌റ്റെനി പത്താംക്ലാസ്സ് വിദ്യാത്ഥിയാണ്. മികച്ച വിജയം നേടിയ ആഷികിനെ ചാവറ പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ സാബു കൂടപ്പാട്ട് അഭിനന്ദിച്ചു.