ഗ്രാമങ്ങളുടെ വികസനം മുഖ്യ ലക്ഷ്യം: മാണി സി കാപ്പന്‍

Kottayam

തലനാട്: തീക്കോയി തലനാട് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു എം എല്‍ എ.

6.90 കോടി രൂപ മുടക്കി 5 കിലോമീറ്റര്‍ ദൂരമാണ് അന്താരാഷ്ട്രാനിലവാരത്തില്‍ ബി എം ബി സി ചെയ്തു നവീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എം എല്‍ എ പറഞ്ഞു. പാലായിലെ ഗ്രാമങ്ങളുടെ പുരോഗതി മുഖ്യ ലക്ഷ്യമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ നഗര കേന്ദ്രീകൃതമാകാതെ എല്ലായിടത്തും എത്തിക്കും. വികസനത്തില്‍ രാഷ്ട്രീയം ഇല്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി, എ ജെ സെബാസ്റ്റ്യന്‍ അങ്ങാടിയ്ക്കല്‍, രോഹിണിഭായ് ഉണ്ണികൃഷ്ണന്‍, ബിന്ദു, ദിലീപ്, റോബിന്‍, താഹ തലനാട് എന്നിവരും എം എല്‍ എ യ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *