ദുബൈ: ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ കണ്ണൂര്‍ യാത്രക്കാര്‍ ആശങ്കയില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗോ ഫസ്റ്റും മാത്രമാണ് യു.എ.ഇയില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത്. ഗോ ഫസ്റ്റ് നിലച്ചാല്‍ കണ്ണൂര്‍ യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാകും. ദുബൈയില്‍ നിന്ന് ദിനേന ഒരു സര്‍വീസും അബൂദബിയില്‍ നിന്ന് നാല് സര്‍വീസുമാണ് ഗോ ഫസ്റ്റ് നടത്തുന്നത്. ഇന്നലെ മെയ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല എന്നാണ് നിലവില്‍ ഗോ ഫസ്റ്റ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള സര്‍വീസുകളുടെ കാര്യം എന്താകുമെന്ന കൃത്യമായ വിവരം ലഭ്യമല്ല. റദ്ദാക്കിയ ദിനങ്ങളിലെ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് തുക തിരിച്ചു നല്‍കുമെന്നാണ് ഗോ ഫെസ്റ്റിന്റെ അറിയിപ്പ്. എന്നാല്‍ നിലവില്‍ കൂടുതല്‍ തുക നല്‍കി ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ്പ്രവാസികള്‍. യു.എ.ഇക്ക് പുറമെ മസ്‌കത്തിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
