നാഷണൽ കോളേജിൽ തൊഴിൽമേള ‘എംപ്ലോയി ഒ നാഷണൽ’ – 2025 സംഘടിപ്പിച്ചു

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജ് ‘ഇൻസൈറ്റ് ഒ നാഷണൽ’ എന്ന പ്രോജക്റ്റിൻറെ ഭാഗമായി ‘എംപ്ലോയി ഒ നാഷണൽ’ – 2025 തൊഴിൽ മേള സംഘടിപ്പിച്ചു. ഐ.സി.ഐ.സി.ഐ പ്രുഡൻഷിയൽ, മരക്കാർ മോട്ടോർസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്, ടെക്സ്പ്രോ ഇന്നോവേഷൻസ് (ഇഡിയുആർഇ), നോഇറ്റ് എഡ്യൂക്കേഷൻ, കൊഡാക് ലൈഫ് ഇൻഷുറൻസ് എന്നീ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുത്തു.

വിദ്യാർത്ഥികളും, പൊതുജനങ്ങളും, സമീപവാസികളും തൊഴിൽ മേളയിൽ പങ്കെടുത്തു. ഷോർട്ട് ലിസ്റ്റ് ചെയ്ത് വിദ്യാർത്ഥികളെ അതാതു സ്ഥാപനങ്ങൾ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. തൊഴിൽ മേള പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ ഉദ്ഘാടനം ചെയ്‌തു. പ്ലേസ്മെൻറ് കോ-ഓർഡിനേറ്റർ ജിജോ.ഐ. എസ്, സ്ഥാപനങ്ങളെ പ്രതിനിധികരിച്ച് ചന്ദ്രു, രഞ്ജിത, സുരേഷ്, വിജി, റോയി, ശരത്കുമാർ എന്നിവർ പങ്കെടുത്തു.