തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ പി.സി അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹം വായനയിലൂടെ വളർത്തിയെടുക്കാൻ കഴിയണ മെന്ന് അദ്ദേഹം പറഞ്ഞു.
ഖദീജാബി മയ്യേരി ആധ്യക്ഷത വഹിച്ചു. ജലീൽ വൈരങ്കോട് നിർമ്മിത ബുദ്ധികാലത്തെ വായനയുടെ വസന്തം എന്ന വിഷയത്തിൽ പരിശീലനം നൽകി. വി.പി. ജമീല, റഫീഖ് വെട്ടിച്ചിറ, അനൂപ് ചേലക്കര എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ശില്പശാലയിൽ ജാലകം എന്ന പേരിൽ മാഗസിൻ പുറത്തിറക്കി.
മികച്ച രചനകൾക്ക് സമ്മാനദാനവും ശില്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പുലരി ലൈബ്രറി ക്ലബ്ബ് സെക്രട്ടറി വി.ഫാത്തിമ ലിബ സമാപന ഭാഷണം നടത്തി.