തിരുവനന്തപുരം: യു.എ.ഇ. കേന്ദ്രമായുള്ള റാസൽഖൈമയിലെ ആദ്യകാല കലാസാംസ്കാരിക കൂട്ടായ്മയായ കൈരളിയുടെ പ്രസിഡന്റും, പ്രവാസി കവിയുമായ വെൺകുളം മണിയുടെ അഞ്ചാം ചരമവാർഷിക ദിനം കഴിഞ്ഞദിവസം ആചരിച്ചു പ്രസ് സെന്ററിൽ നടന്ന അനുസ്മരണ ചടങ്ങ് കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീർ ബാബു ഉദ്ഘാടനം ചെയ്തു.
ഇൻഡോ -അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ പ്രസിഡന്റ് അഡ്വ. ആർ.ആർ. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മനസ്സ് നാടകവേദി ജനറൽ സെക്രട്ടറി ബാബു ജോസഫ്, ഗായകൻ കോഴിക്കോട് അബ്ദുൽ കരീം, സ്നേഹസാന്ദ്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ഷിജ സാന്ദ്ര,പ്രേം നസീർ സുഹൃത്ത് സമിതി സെക്രട്ടറി എസ്. ബാദുഷ, പടവങ്കോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ റഹീം, കേരള പ്രവാസി ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് മാഹിൻ, ജഹാംഗീർ ബീമാപള്ളി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ യുവജനോത്സവത്തിൽ പങ്കെടുത്തു വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ആതിര രതീഷ് സ്വാഗതവും എസ്. കമാലുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.