Dr.ബിജു കൈപ്പാറേടന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്

Thiruvananthapuram

തിരുവനന്തപുരം: രാഷ്ട്രീയ ജനതാദള്‍ (RJD) സംസ്ഥാന വൈസ് പ്രസിഡന്റായി Dr.ബിജു കൈപ്പാറേടന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍ (യു) സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ കൗണ്‍സില്‍ അംഗം, NYF ദേശീയ ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള Dr.ബിജു കൈപ്പാറേടന്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്നു.

14 വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള കൈപ്പാറേടന്‍ കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും പയനിയര്‍ ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ ബ്യൂറോ ചീഫുമായിരുന്നു. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.

അനിമല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ലോയേഴ്‌സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ്, സോഷ്യലിസ്റ്റ് വിചാര്‍ വേദി എന്നിവയുടെ ചെയര്‍മാനാണ്. മുന്‍ കോട്ടയം ജില്ലാപ്പഞ്ചായത്തംഗമായ Dr. ബിജു കൈപ്പാറേടന്‍ നിലവില്‍ ബീഹാറില്‍ വിദ്യാഭ്യാസ സാമൂഹ്യക്ഷേമ ആസൂത്രണ ഉപദേശകസമിതി അംഗമാണ്.