കോഴിക്കോട്: ജനാധിപത്യ മൂല്യങ്ങളെ തിരസ്കരിച്ചുകൊണ്ട് വഖഫ് ഭേദഗതി ബില്ല് അടിച്ചേല്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചെതിർക്കണമെന്ന് കെ.എൻ.എം കോഴിക്കോട് വെച്ച് സംഘടിപ്പിച്ച സംസ്ഥാന പ്രവർത്തക സംഗമം ആഹ്വാനം ചെയ്തു. സമവായ ശ്രമങ്ങൾക്ക് വേണ്ടി രൂപീകരിച്ച ജെ.പി.സിയെ പോലും നോക്കുകുത്തിയാക്കുന്ന രീതി ജനാഭിലാശത്തിന് വിരുദ്ധമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 22ന് കോഴിക്കോട് മുതലക്കുളത്ത് വെച്ച് നവോത്ഥാന സമ്മേളനം സംഘടിപ്പിക്കും. കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലായി മണ്ഡലം തല സമ്മേളനങ്ങൾ സംഘടിപ്പിക്കും.
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് നൂർഷ, ഡോ.ഹുസൈൻ മടവൂർ, പ്രൊഫ. എൻ.വി അബ്ദുറഹ്മാൻ, കെ.ജെ.യു സെക്രട്ടറി ഹനീഫ് കായക്കൊടി, എ. അസ്ഗറലി, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ.സുൽഫിക്കറലി, പി.കെ ഇബ്രാഹീം ഹാജി, എം.സലാഹുദ്ദീൻ മദനി,ഡോ.കെ.എ അബ്ദുൽ ഹസീബ് മദനി, സി.മുഹമ്മദ് സലീം സുല്ലമി, ഡോ. പി.പി അബ്ദുൽ ഹഖ്, പാലത്ത് അബ്ദുറഹ്മാൻ മദനി എന്നിവർ പ്രസംഗിച്ചു.