കെന്‍സയുടെ കരുതല്‍; വിദ്യാലയങ്ങളില്‍ രണ്ടായിരം വ്യക്ഷതൈ വിതരണം ചെയ്തു

Kozhikode

കോഴിക്കോട്: കെന്‍സ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മലബാര്‍ മേഖലയില്‍ രണ്ടായിരം വൃക്ഷ തൈകള്‍ വിതരണം ചെയ്തു. മേഖല തല ഉദ്ഘാടനം കണ്ണഞ്ചേരി യു പി സ്‌കൂളില്‍ കെന്‍സ ഗ്രൂപ്പ് ചെയര്‍മാന്‍ ബാബു കെന്‍സയും മാനേജിംഗ് ഡയറക്ടര്‍ സി മുജീബ് റഹ്മാനും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഹെഡ്മിസ്ട്രസ് എസ് സുമി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ നിര്‍മ്മല, പി ടി എ പ്രസിഡന്റ് സക്കറിയ പള്ളിക്കണ്ടി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷഹദ് മൊയ്തീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കല്ലായ് ജി യു പി സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് ട്രീസ മാത്യൂവും പന്നിയങ്കര യു പി സ്‌കൂളില്‍ ഹെഡ് മാസ്റ്റര്‍ എന്‍ രാധാകൃഷ്ണനും അധ്യക്ഷന്മാരായി.

വൃക്ഷതൈ ചകിരി ചോറു കൊണ്ട് പൊതിഞ്ഞായിരുന്നു വിതരണം ചെയ്തത്. പ്ലാസ്റ്റിക് ഒരു രീതിയിലും വിദ്യാലയത്തില്‍ നിന്നും വീടുകളില്‍ നിന്നും അകറ്റി നിര്‍ത്തണമെന്ന സന്ദേശം കൂടിയാണ് ജീവിക്കാം പ്രകൃതിയെ നോവിക്കാതെ എന്ന ക്യാമ്പയിന്‍ ലക്ഷ്യമാക്കിയതെന്ന് കെന്‍സ ബാബു പറഞ്ഞു. വിവിധ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ വൃക്ഷ തൈ വിതരണം നടന്നു.