തിരുവനന്തപുരം: വളർന്നു വരുവാൻ ആഗ്രഹിക്കുന്ന ഗായകരെ പ്രോൽസാഹിപ്പിക്കുവാൻ ഇതൾ എന്ന സംഗീത സംഘടന ഇതാദ്യമായി ഓർക്കെസ്ട്ര യുടെ അടമ്പടിയോടെ സംഗീത കൂട്ടായ്മ സംഘടിപ്പിച്ചു ശ്രദ്ധേയമായി
ഫെബ്രുവരി രണ്ടിന് കമലേശ്വരം എൻ. എസ്. എസ്. ഹാളിൽ 40 ഗായകരെ പങ്കെടുപ്പിച്ച് നടന്ന സംഗീത കൂട്ടായ്മ ഏകദേശം നാലര മണിക്കൂർ നീണ്ടുനിന്നു. എല്ലാവിഭാഗം ഗാനങ്ങളും ആലപിച്ച ഗായകരെ തിങ്ങിനിറഞ്ഞ സദസ് ഏറെ പ്രോൽസാഹിപ്പിച്ചു.
ഇതൾ രക്ഷാധികാരി അലി അദ്ധ്യക്ഷത വഹിച്ച സംഗീത കൂട്ടായ്മ മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു ഭാവഗായകൻ ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് അദ്ദേഹത്തിൻ്റെ ഗാനമാലപിച്ച് ഉൽഘാടനം ചെയ്തു.
പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ മുഖ്യാതിഥിയായി ആശംസകൾ നേർന്നു.