എൽ എസ് എസ്, യു എസ് എസ് മാതൃകാ പരീക്ഷ ഫെബ്രുവരി 15 ന്

Kannur

തലശ്ശേരി: കെ എസ് ടി യു (കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ) തലശ്ശേരി സൗത്ത് സബ്ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ് മാതൃകാ പരീക്ഷ നടത്തുന്നു. 2025 ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിലാണ് മാതൃകാ പരീക്ഷ നടത്തുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ 9447709121 എന്ന വാട്ട്സപ്പിൽ ഫെബ്രുവരി 13ന് മുമ്പായി രജിസ്ട്രർ ചെയേണ്ടതാണെന്ന് സബ് ജില്ലാ സെകട്ടറി എം പി സിറാജ് അറിയിച്ചു.