അനിമേഷൻ ഡിഗ്രി കോഴ്സ് : നൂറുൽ ഇസ്ലാം സെൻറർ ഫോർ ഹയർ എഡ്യൂക്കേഷനും ടൂൺസ് അനിമേഷനും ഒന്നിക്കുന്നു

Thiruvananthapuram

തിരുവനന്തപുരം: അനിമേഷൻ വിഷ്വൽ എഫക്ട് മേഖലയിൽ കാൽനൂറ്റാണ്ട് കാലത്തെ പാരമ്പര്യം വിളിച്ചോതുന്ന പ്രശസ്തമായ അനിമേഷൻ സ്ഥാപനം തിരുവനന്തപുരം ടൂൺസ് അനിമേഷൻസ്, വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ടിലേറെക്കാലമായി ടെക്നോളജി മേഖലയിൽ ആയിരക്കണക്കിന് വിദഗ്ദരെ സൃഷ്ടിച്ച കന്യാകുമാരി നൂറുൾ ഇസ്ലാം സർവകലാശാല (നിഷ്) യുമായി ഒരുമിക്കുന്ന പ്രധാന ചുവടുവെപ്പിന് ഇന്നലെ തുടക്കമായി.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന നിഷ് സർവ്വകലാശാല
നാലു വർഷം ദൈർഘ്യമുള്ള അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട് എന്ന ബിഎസ് സി ഓണേഴ്സ് കോഴ്സ്, ടൂൺസ് അനിമേഷൻസുമായി ചേർന്ന് ആരംഭിക്കുയാണ്.

ദൃശ്യമാധ്യമ മേഖലയിൽ മികച്ച സാധ്യതകളിലേക്ക് ആത്മവിശ്വാസമുള്ള മികച്ച അനിമേറ്റേഴ്സിനെ സൃഷ്ടിക്കുകയാണ് നിഷിൻ്റെയും ടൂൺസിൻ്റെയും ലക്ഷ്യം.

അനിമേഷൻ രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളും സാങ്കേതികവളർച്ചയും ഉൾക്കൊള്ളുന്ന അക്കാദമിക പഠനവും വ്യവസായിക പരിശീലനവും ഒരുമിപ്പിച്ച് വിദ്യാർത്ഥികളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ച് നടത്താൻ പ്രതിജ്ഞാബദ്ധരാണെന്ന് ധാരണാപത്രം ഒരുമിച്ച് കൈമാറിക്കൊണ്ട് നിഷ് പ്രോ ചാൻസിലർ എം.എസ്. ഫൈസൽ ഖാനും ടൂൺസ് മീഡിയ ഗ്രൂപ്പ് സി ഇ ഓ പി.ജയകുമാറും വ്യക്തമാക്കി.

ക്ലാസ് മുറി പഠനത്തിനുമപ്പുറംസാങ്കേതികവിദ്യയിൽ അഗ്രഗണ്യരായ ന്യൂജനറേഷനെ ആഗോള വിനോദ വ്യവസായ രംഗത്ത് അനിമേഷൻ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് സർഗ്ഗശേഷിയുള്ളവരായി വാർത്തെടുക്കാൻ ശക്തമായ മുന്നേറ്റമാണ് ഈ കോഴ്സ് വിഭാവനം ചെയ്യുന്നതെന്ന് നിഷ് വൈസ് ചാൻസിലർ കൂടിയായ ഇൻഡ്യയുടെ മിസൈൽ വുമൺ ഡോ. ടെസ്സി തോമസ് അഭിപ്രായപ്പെട്ടു.

അടുത്ത തലമുറയെ ശരിയായ രീതിയിൽ വാർത്തെടുത്ത് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ തുടർച്ചയാണ് ഈ സഹകരണം. അതിവേഗം മാറുന്ന സാങ്കേതികതയുടെ ലോകത്ത് കൂടുതൽ മുമ്പേ നടക്കുക എന്ന ഉദ്ദേശത്തിലാണ് നിഷ് ക്യാമ്പസിൽ തന്നെ ടൂൺസ് സ്റ്റുഡിയോ ഇൻകുബേഷൻ സെൻ്റർ തുടങ്ങുന്നത്.
1999 സ്ഥാപിതമായ ടൂൺസ് അനിമേഷൻസ് സർവീസ് സ്റ്റുഡിയോ എന്നതിൽനിന്ന് ഉയർന്ന് അനിമേഷൻ രംഗത്ത് ആഗോള ശക്തിയായി മാറിക്കഴിഞ്ഞു. പ്രതിവർ 10000 മിനിറ്റ് അനിമേഷനാണ് ടൂൾസ് നിർമ്മിക്കുന്നത്. ഏറ്റവും അടുത്തുള്ള സ്റ്റുഡിയോളുമായും ചാനൽ സംഘടനകളും സഹകരണത്തോടെ കഴിഞ്ഞു വികസനത്തിലൂടെ ഒരുപറ്റം അനിമേഷൻ ആർട്ടിസ്റ്റ് പൂർത്തീകരണത്തിന്റെ പ്രധാനപ്പെട്ട വിശ്വാസം ഉള്ള മികച്ച അനിമേഷൻ സൃഷ്ടിക്കുകയാണ് മിഷൻ ലക്ഷ്യമിടുന്നതെന്ന് ടൂൺസ് അക്കാഡമിക് ആൻഡ് ട്രെയിനിങ് വൈസ് പ്രസിഡൻ്റ് വിനോദ് ഏ.എസ് അഭിപ്രായപ്പെട്ടു.

അനിമേഷൻ വി എഫ് എക്സ് പഠനത്തിന് ഏറ്റവും കുറഞ്ഞ ഫീസിൽ ഇൻഡ്യയിലെ ഏറ്റവും മികച്ച സ്ഥാപനമാവാൻ തയ്യാറെടുക്കുകയാണ് നിഷ്-ടൂൺസ് സഹകരണം.
ക്ലാസ്സുകളെ കുറിച്ചുള്ള വിവരങ്ങൾക്ക് വിദ്യാർത്ഥികൾക്ക് 8943352456, 9249494908
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.