മലപ്പുറം: തൃക്കലങ്ങോട് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിൻ്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഷൈമ സിനിവർ എന്ന 18കാരി വീടിനുള്ളിൽ ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഷൈമയുടെ നിക്കാഹ് നടന്നിരുന്നു. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയാണ് യുവതി ജീവനൊടുക്കിയത്.
വിവാഹത്തിന് ഷൈമയ്ക്ക് താൽപ്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷൈമ മരിച്ചതറിഞ്ഞ് 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.
ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താൽപ്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.