ഊഞ്ഞാലിന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

Thiruvananthapuram

തിരുവനന്തപുരം: അരുവിക്കര മുണ്ടേലയില്‍ ഊഞ്ഞാലില്‍ കുടുങ്ങി യുവാവ് മരിച്ചു. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തന്‍ വീട്ടില്‍ സിന്ധുകുമാര്‍ (27) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് വീട്ടുകാര്‍ സിന്ധുകുമാറിനെ മരിച്ചനിലയില്‍ കാണുന്നത്.

ഇന്നലെ 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. സിന്ധുകുമാര്‍ അപ്പോള്‍ മദ്യപിച്ചിരുന്നു. സംഭവത്തില്‍ അരുവിക്കര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നും പരിശോധിക്കും.

കേരള വിഷന്‍ ഹരിശ്രീ കേബിള്‍ ടിവി ജീവനക്കാരനാണ് സിന്ധു കുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ് ( 27 ) രാത്രി 11 മണിക്ക് വീട്ടില്‍ എത്തിയ ശേഷം ഊഞ്ഞാലില്‍ ഇരുന്ന് കറങ്ങവെ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരണപ്പെടാന്‍ സാധ്യതയെന്നാണ് പോലീസ് നിഗമനം. വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.