സൗദിയിലെ പ്രമുഖ പണ്ഡിതൻ ശൈഖ് റംസാൻ അൽ ഹാജിരി മുഹമ്മദ് മദനിയുടെ വസതി സന്ദർശിച്ചു

Kozhikode

കൊടിയത്തൂർ: സൗദിയിലെ പ്രമുഖ പണ്ഡിതൻ ശൈഖ് റംസാൻ അൽ ഹാജിരി മരണപ്പെട്ട കെ.എൻ.എം ജനറൽ സെക്രട്ടറിയും, കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായ മർഹൂം മുഹമ്മദ് മദനിയുടെ വീട് സന്ദർശിച്ചു. ഇന്ത്യ സന്ദർശനം നടത്തുന്ന ശൈഖ് മുഹമ്മദ്‌
മദനിയുടെ വസതി സന്ദർശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. പണ്ഡിതന്മാരുടെ മരണം സമൂഹത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി,സി.വി. അബ്ദുല്ല, സയ്യിദ് മുഹമ്മദ് ശാക്കിർ, നൗഫൽ മദീനി, എം. അഹമ്മദ് കുട്ടി മദനി, അബ്ദുൽ ഖാദിർ കടവനാട് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.