കോഴിക്കോട് : പുതിയറ നേതാജി റോഡ് റെസിഡൻസ് അസോസിയേഷൻ സിൽവർ ജൂബിലി വാർഷിക ആഘോഷം നടത്തി. ഒന്നാം ദിവസം കുട്ടികൾക്കും, മുതിർന്നവർക്കും ഉള്ള ചിത്ര രചന മത്സരം, കായിക മത്സരം വൈകുന്നേരം റെസിഡൻസ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ രണ്ടാം ദിവസം രാവിലെ 9 മണി മുതൽ 3 മണിവരെ റെസിഡൻസ് പരിധിക്ക് പുറത്തുള്ള 50 വയസ്സു മുതൽ ഉള്ളവർക്ക് സംഗീത മത്സരം വൈകുന്നേരം 6 മണിക്ക് സംസാസ്ക്കരിക സമ്മേളനം MLA അഹമ്മദ് ദേവർകോവിൽ ഉത്ഘാടനം ചെയ്തു.
കലാപരിപാടികൾ സിനിമ പിന്നണി ഗായകൻ സിനോവ് രാജ് ഉത്ഘാടനം ചെയ്തു. മുഖ്യഥിതി A. ഉമേഷ് ( പോലീസ് കമ്മിഷണർ ), കോർപറേഷൻ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ P. ദിവാകരൻ, കൗൺസിലർ T. റെനീഷ്, SK സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് രാമചന്ദ്രൻ, പറയഞ്ചേരി അയ്യപ്പൻ വിളക്ക് പ്രസിഡന്റ് പാറയിൽ ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
പ്രസിഡന്റ് മോഹൻ മുല്ലമല അധ്യഷം വഹിച്ചു സ്വാഗതം വനിത കൺവീനർ K C സൗമിനി, റിപ്പോർട്ട് സെക്രട്ടറി V. സോമരാജൻ, പ്രോഗ്രാം ഓർഗാനൈസിങ് ചെയർമാൻ അബ്ദുൾ സത്താർ സമ്മാനദാനം നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി K. ഉപേന്ദ്രൻ നന്ദി പറഞ്ഞു.തുടർന്ന് ഫ്ലവഴ്സ് TV ടോപ് ബാൻഡ് കീ ബോർഡ് ആര്ടിസ്റ്റ് സുശാന്ത് നയിച്ച ഗാനമേളയും ഉണ്ടായിരുന്നു.