കേരളത്തിൽ നിന്നും ഓൺ​ഗ്രിഡ് സോളാർ ഇൻവട്ടറുമായി അൽമിയ ​ഗ്രൂപ്പ്

Eranakulam

കൊച്ചി; സൗരോർജ രം​ഗത്തെ കേരളത്തിലെ പ്രമുഖ ​ഗ്രൂപ്പായ അൽമിയ ​ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും ആദ്യമായി സോളാർ ഇൻവെട്ടർ പുറത്തിറക്കി. സൺവാട്ട് (Sunwatt) പേരിൽ നിർമ്മിച്ച സോളാർ ഇൻവട്ടർ ​ഗുജറാത്തിൽ വെച്ച് നടക്കുന്ന ഇന്റർസോളാർ എക്സിബിഷനിൽ വെച്ച് അദാനി സോളാറിന്റെ ഇന്ത്യ സെയിൽസ് ഹെഡ് സിസിൽ അ​ഗസ്റ്റിനും, കെ സോളാർ എംഡി സിനോക്കറും അൽമിയ എംഡി അൽ നിഷാനും ചേർന്നാണ് പുറത്തിറക്കിയത്.

അതി നൂതനമായ ടോപ്പ് കോൺ പാനലിന് അനുയോജ്യമായ ഇൻവെട്ടറുകളാണ് ഇത്. കേരളത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നത് കൊണ്ട് വേ​ഗത്തിൽ മെയിന്റിനൻസും, സർവ്വീസും നൽകാനാകും. 20 ആമ്പിയർ കപ്പാസിറ്റി ഉണ്ട്. 10 വർഷം വാറന്റിയും നൽകി വരുന്നു.