വയനാട്ടില്‍ നാളെ യു ഡി എഫ് ഹര്‍ത്താല്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വന്യജീവിയാക്രമണം രൂക്ഷമായിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ യു ഡി എഫ് ഹർത്താൽ നടത്തും. ഐക്യ ജനാധിപത്യ മുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണു ഹർത്താലിന് ആഹ്വാനം ചെയ്തത്.

വന്യജീവി ആക്രമണത്തിൽ ദിനംപ്രതി മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണു ഹർത്താലെന്നു യു ഡി എഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജിയും കൺവീനർ പി. ടി. ഗോപാലക്കുറുപ്പും അറിയിച്ചു.