കോഴിക്കോട് : ഇന്ത്യൻ വിപണിയിൽ ലഭ്യമായ എല്ലാ വിഭാഗത്തിലെയും മോട്ടോർ വാഹനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി കേരളത്തിലെ ആദ്യത്തെ ഏറ്റവും വലിയ ഓട്ടോ ഷോ തയ്യാറെടുക്കുന്നു.
കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഓട്ടോ ഷോ മാർച്ച് 1 മുതൽ 30 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൻ നടക്കും. രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവേശനം . രൂപകൽപ്പനയിലെ വൈവിധ്യവൽക്കരണത്തിലും എ ഐ സാങ്കേതിക വിദ്യ അവലംബിച്ചുള്ള വാഹനങ്ങൾ വരെയും പ്രദർശനമായും സ്വന്തമാക്കാനും ഓട്ടോ ഷോ അവസരമൊരുക്കും. ഇന്ത്യയിലെ എല്ലാ മോട്ടോർ വാഹന നിർമ്മാതാക്കളും നേരിട്ടും ഏജൻസി വഴിയും ഓട്ടോ ഷോയിൽ പങ്കെടുക്കും . വാഹനങ്ങൾക്കുണ്ടായ പുതിയ സാങ്കേതിക മാറ്റങ്ങൾ , പുതിയ നിയമങ്ങൾ, വായ്പാ രീതികൾ , വാഹനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നവരുമായി സംവാദം, ട്രാവൽസ് – ഫുഡ് മേഖലയിൽ പ്രതിഭ തെളിയിച്ച യുട്ടേബേർസ് , വ്ലോഗേർസ് , ബ്ലോഗേർസ് , എഴുത്തുകാർ എന്നിവരുമായുള്ള അനുഭവങ്ങൾ ഓട്ടോ ഷോ യുടെ മറ്റ് പ്രത്യേകതകളാണ്.
ഏറ്റവും പുതിയ വാഹനങ്ങളെ നേരിട്ട് കാണാനും അവ വാങ്ങാനും അവസരം ഒരുക്കുന്നതോടൊപ്പം കൗതുകം നിറഞ്ഞ വിവിധ തരം വാഹനങ്ങളുടെ പഴയ മോഡൽ കാണാനും അവയെ കുറിച്ച് മനസിലാക്കാനും വാഹന പ്രിയർക്ക് അവസരമുണ്ട്.
ഓട്ടോ ഷോയോടൊപ്പം കോഴിക്കോടൻ രുചി വൈവിധ്യങ്ങൾ തയ്യാറാക്കുന്ന ഫുഡ് കോർണർ, വാഹന സംബന്ധമായ മറ്റ് ആവശ്യങ്ങൾക്കുള്ള സ്റ്റാളുകളും സജ്ജീകരിക്കും.
നോമ്പ് മാസമായതിനാൽ വൈകുന്നേരങ്ങളിൽ ഇഫ്താർ വിരുന്ന് ഒരുക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരള ഓട്ടോ ഷോയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഫോൺ : 9562 84 80 00,
9447 98 01 23-ൽ ബന്ധപ്പെടാവുന്നതാണ് വാർത്ത സമ്മേളനത്തിൽ കാലിക്കറ്റ് ട്രേഡ് സെന്റർ ചെയർമാൻ അബ്ദുൾ കരീം ഫൈസൽ ,മാനേജിംഗ് ഡയറക്ടർ നിജേഷ് പുത്തലത്ത്,
ജനറൽ മാനേജർ എം ഗിരീഷ് ഇല്ലത്ത് താഴം, പ്രൊജക്ട് മാനേജർ അൻഷാദ് , പ്രൊഡക്ഷൻ മാനേജർ അഫ്സൽ എന്നിവർ പങ്കെടുത്തു.