തിരൂർ: തെക്കൻ കുറ്റൂർ അല്ലൂർ – റോഡ് ജംങ്ങ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ഐ എസ് എം വാർത്താ ഹോഡിങ്ങ് ബോർഡ് നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തെക്കൻ കുറ്റൂർ മേഖല ഇസ്ലാഹി സംഗമം ആവശ്യപ്പെട്ടു.
ഐ എസ് എം വാർത്തകൾ, പ്രസിദ്ധീകരണങ്ങൾ, ഖുർആൻ സുക്തങ്ങൾ എന്നിവ പതിച്ച വലിയ ഹോഡിങ്ങ് ബോർഡാണ് രാത്രിയുടെ മറവിൽ നശിപ്പിച്ചത്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും തിരൂർ പോലീസിൽ പരാതിയും നൽകി. വർഷങ്ങൾക്ക് മുമ്പ് അല്ലൂർ റോഡ് ജംങ്ങ്ഷനിലെ ഐ എസ് എം ബസ് കാത്ത് നിൽപ്പു കേന്ദ്രവും സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചിരുന്നു .
മേഖല ഇസ്‌ലാഹി പ്രതിഷേധ സംഗമം കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് ടി. ആബിദ് മദനി ഉദ്ഘാടനം ചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. ഷംസുദ്ധീൻ അല്ലൂർ, എം. അബ്ദു റഹിമാൻ, പി. ഹംസം , യാസിർ പാറപ്പുറത്ത് , കെ. സാദിഖലി, കെ. സൈനബ ,ആരിഫ മൂഴിക്കൽ, സി.പി. ജാനിസ എന്നിവർ സംസാരിച്ചു.