അത്തോളി : മെക് 7 ഹെൽത്ത് ക്ലബ് അത്തോളി യൂണിറ്റ് 100 ആം ദിനം ആഘോഷിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ മെക് 7 മുന്നിലെന്ന് ബിന്ദു രാജൻ പറഞ്ഞു.
എല്ലാ വാർഡുകളിലും മെക് 7 ഹെൽത്ത് ക്ലബ് സജീവമാകുന്നത്തോടെ അത്തോളിയിലെ ജനങ്ങളുടെ ജീവിത ശൈലീ രോഗത്തിന് വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു. അത്തോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ മെക് 7 അത്തോളി യൂണിറ്റ് ചെയർമാൻ ബാബു അഥീന അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മയിൽ മുജദ്ദിദി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ്,
വാർഡ് മെമ്പർമാരായ ഷീബ രാമചന്ദ്രൻ, എ എം വേലായുധൻ , പി ടി എ പ്രസിഡണ്ട് സന്ദീപ് കുമാർ നാലുപുരയ്ക്കൽ , എം കെ ഷമീർ , ഷംസീർ പാലങ്ങാട് , ജാഫർ അത്തോളി , അജീഷ് അത്തോളി , അധ്യാപിക ബുഷ്റ പൂനൂർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ പ്രോഗ്രാം ഓർഗനൈസർ അഷ്റഫ് അണ്ടോണ,മേഖല കോർഡിനേറ്റർ
നിയാസ് എകരൂൽ എന്നിവർ ക്ലാസെടുത്തു.
കൺവീനർ എം കെ ആരിഫ് സ്വാഗതവും കോർഡിനേറ്റർ സി ടി റെജി നന്ദിയും പറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു. മെക് 7 കോളിയോട്ടം താഴം യൂണിറ്റ് ട്രെയിനറായിരുന്ന മണങ്ങാട്ട് കോയയെ ചടങ്ങിൽ അനുസ്മരിച്ചു. അത്തോളി സഹകരണ ആശുപത്രിയും മെക് 7 ഹെൽത്ത് ക്ലബും സംയുക്തമായി കഴിഞ്ഞ ദിവസം മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.