തിരൂർ: അടുത്ത അധ്യായന വർഷം മുതൽ കേരളത്തിലെ കോളേജുകളിൽ നടപ്പിലാക്കുന്ന നാല് വർഷ ബിരുദ്ധ കോഴ്സുകൾ സംബദ്ധിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റണമെന്ന് ഇൻ്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻ്റ് (ഐ ജി എം ) തിരൂർ മണ്ഡലം സമിതി ആവശ്യപ്പെട്ടു.
കൗമാരക്കാരായ വിദ്യാർത്ഥിനിക്കൾക്കായി തെക്കൻ കുറ്റൂർ ഐ ഇ സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മോറൽ ഹട്ട് ‘ സഹവാസ ക്യമ്പ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. ഡോ: സയാന സലാം,ഷാനവാസ് പറവന്നൂർ, ഷിഹാബ് കാളാട് , ജസീറ രണ്ടത്താണി, സലീം ബുസ്താനി , സഹീർ വെട്ടം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സി എം പി. മുഹമ്മദലി,ഹുസൈൻ കുറ്റൂർ,ജലീൽ വൈരങ്കോട്, സഹീർ വെട്ടം, ഷംസു അല്ലൂർ, പി.നിബ്രാസുൽ ഹഖ്,സൈനബ കുറ്റൂർ, കെ.നാജിയ, ജസീറ വെട്ടം ,ആരിഫ ആയപ്പള്ളി,ഹഫ്സത്ത് മംഗലം, സഫിയ ചേന്നര , ജാനിഷ വാരണാക്കര , ടി.വി. മിൻഹ, ഫർഹ ഫിറോസ് എന്നിവർ നേതൃത്വം നൽകി.