തിരുവനന്തപുരം: അലയൺസ് ഫ്രാൻസെസുമായി ചേർന്ന് ബാനർ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഫ്രഞ്ച് ഫിലിം ഫെസ്റ്റിവൽ വഴുതക്കാട് ലെനിൻ ബാലവാടിയിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അലയൺസ് ഫ്രാൻസെസ് തിരുവനന്തപുരം ഡയറക്ടർ മാർഗറ്റ് മി ചൗഡ് മുഖ്യാതിഥിയായി പങ്കെടുത്തു. ചലച്ചിത്ര നിരൂപകൻ എം.എഫ്.തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഡിസ്കോ ബോയ്, ഡൽവാ,ദി ഗേൾ വിത് എ ബ്രേസ്ലെറ്റ്,പെറ്റിറ്റ് പേയ്സ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.