കാമ്പസ് കുറ്റകൃത്യങ്ങൾക്ക് തണലൊരുക്കുന്ന രാഷ്ട്രീയ പാർട്ടികൾ അപമാനകരം: കെ.എൻ.എം

Wayanad

കാക്കവയൽ : കേരളത്തിലെ കാമ്പസുകളിൽ അനുദിനം റാഗിംഗ് ക്രൂരതകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കുറ്റകൃത്യം ചെയ്യുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകാതെ രാഷ്ട്രീയപാർട്ടികളുടെ സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണെന്ന് കെ എൻ എം മർക്കസുദ്ദവ ട്രൂവേ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു . മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികളെ തള്ളിപ്പറയുകയും ഉള്ളിലൂടെ അവർക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്നും സംഗമം വിലയിരുത്തി .

ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു . സംസ്ഥാന ഉപാധ്യക്ഷൻ സൈതലവി എൻജിനീയർ ഉദ്ഘാടനം ചെയ്തു . ഖുർആൻ മന:പാഠമാക്കിയ അമൻ ഹൗസ് , മുഹമ്മദ് സഫ് വാൻ , തമന്ന ഷാൻ എന്നിവരെ ആദരിച്ചു. അബ്ദുൽ റഷീദ് ഉഗ്രപുരം , അബ്ദുൽ ജലീൽ മദനി , അമീർ അൻസാരി , അസൈനാർ മാസ്റ്റർ, സമദ് പുൽപ്പള്ളി , ഖലീലുറഹ്മാൻ ഫാറൂഖി , ഹാനിയ ജബിൻ എന്നിവർ പ്രസംഗിച്ചു.