തളിപ്പറമ്പ: കഴിഞ്ഞ പെൻഷൻ പരിഷ്ക്കരണത്തിലെ തടഞ്ഞുവെച്ച 3 ഉം 4 ഉം ഗഡു ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യുക ,12-ാം പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, 7 ഗഡുവായ18 ശതമാനം ഡിഎ കുടിശിക അനുവദിക്കുക, ഡി.എ കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുകയും ഒ.പി. ചികിത്സയും ഓപ്ഷനും ഉൾപ്പെടുത്തുകയും ചെയ്യുക, ലഹരി നിർമ്മാർജനത്തിന്ന് ശിക്ഷാ നടപടികൾ കർശനമാക്കുക തുടങ്ങി യ ആവശ്യങ്ങൾ ഉന്നയിച്ച് തളിപ്പറമ്പ ബ്ലോക്ക് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) യുടെ നേതൃത്വത്തിൽ തളിപ്പറമ്പ സബ്ട്രഷറിക്കു മുന്നിൽ പ്രകടനവും ധർണ്ണയും നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.വി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ,ജില്ലാ സെക്രട്ടറി. പി സുഖദേവൻ, അപ്പലറ്റ് കമ്മിറ്റി ചെയർമാൻ പി. കൃഷ്ണൻ. സംസ്ഥാന കൗൺസിലർമാരായ പി.ജെ. മാത്യു . ഇ.വിജയൻ,ജില്ലാ സെക്രട്ടേറിയറ്റംഗം കെ.മധു, ജില്ലാ കമ്മറ്റി അംഗ ങ്ങളായ പി.എം മാത്യു, വി.വി ജോസഫ്, ആർ.കെ ഗംഗാധരൻ, ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, വനിതാ ഫോറം പ്രസിഡൻ്റ് ഒ.വി ശോഭന, സെക്രട്ടറി എം.കെ കാഞ്ചനകുമാരി, ആർ.എ.ടി.എഫ് (റിട്ട. അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ) സംസ്ഥാന സെക്രട്ടറി മുസ്തഫ മുക്കോല,എം.വി നാരായണൻ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും ആശാ വർക്കർ സമരത്തിന് ഐക്യദാർഢ്യവും നടത്തി.
പ്രകടനത്തിന്ന് കുഞ്ഞമ്മ തോമസ്,കെ.രവി, വി.സി പുരുഷോത്തമൻ ,പി.ദിവാകരൻ, ഇ.വി സുരേഷൻ, എം.രാജൻ, കെ.ദേവരാജ് എന്നിവർ നേതൃത്വം നൽകി