ക്വാറിയിലെ അക്രമം ശക്തമായ നടപടി സ്വീകരിക്കണം: കെ.എം.സി. എ

Thiruvananthapuram

തിരുവനന്തപുരം: കോഴിക്കോട് കീഴ്പയ്യൂർ പുറക്കാട്ടേരി പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന ക്വാറിയിൽ ലോഹൃ മുരുളി എന്നിവരുടെ നേതൃത്വത്തിലുള്ള 15 ഓളം ആളുകൾ കോടതി വിധി ലംഘിച്ച് ഇരുമ്പു കമ്പി, വടി, മാരകായുധങ്ങൾ, പെട്രോൾ എന്നിവയുമായി അതിക്രമിച്ചുകയറി ഭീകരാക്രമം നടത്തിയതിൽ കേരള മൈനിംഗ് ആൻ്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം. കെ. ബാബു, ജനറൽ സെക്രട്ടറി തോപ്പിൽ സുലൈമാൻ എന്നിവർ ശക്തമായി പ്രതിഷേധിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സി. സി. ടി. വി സ്ഥാപിക്കാൻ ക്വാറിയിലെത്തിയ സാജിദ് , അശോകൻ, ബഷീർ,ഫായിസ് എന്നിവരെയും, സൂപ്പർ വൈസർ, ഫിറോസ്, തൊഴിലാളിയായ ഷാനവാസിനെയും മാരകമായി അക്രമിച്ച സംഘം, ക്വാറിയിൽ നിർത്തിയിട്ടിരുന്ന കംപ്രസർ, സ്കൂടി എന്നിവ അടിച്ചു തകർക്കുകയും ഓഫീസിന് തീയിടുകയും ചെയ്ത് അപലപനീയവും ആണ്.
കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കാത്ത പക്ഷം ജില്ലയിലെ ക്വാറി അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടുമെന്നും, ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രി പോലീസ് മേധാവി എന്നിവർക്ക് പരാതി നല്കുമെന്നും, സമരത്തിനു പിന്നിൽ സാമ്പത്തിക താല്പര്യമാണെന്നും ഭാരവാഹികൾ പറഞ്ഞു.