വാഴക്കാട്: വാഴക്കാട് ഗവ: ഹൈസ്‌കൂള്‍ 1983 എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒരുമ 83 ഗാന്ധി ജയന്തി ദിനത്തില്‍ വാഴക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ഗാന്ധി സ്മരണയും ശുചീകരണ പ്രവൃത്തിയും ഏറെ ശ്രദ്ധേയമായി. പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂളിലെ എന്‍.സി.സി, എന്‍.എസ് എസ് സ്റ്റുഡന്‍സ് പൊലീസ് വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടി സഹകരിച്ച് നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം തികച്ചും മാതൃകാപരമായി.

വാഴക്കാട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു മ 83 പ്രസിഡന്റ് ദേവദാസ് വെട്ടത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. എം.പി ചന്ദ്രന്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. പൊലീസ് കായിക മേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ ഒരു മ 83 എക്‌സിക്യൂട്ടിവ് അംഗം സബ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ പണിക്കരപ്പുറായ ക്ക് വാഴക്കാട് എസ് ഐ സുരേഷ് ഉപഹാരം. സമര്‍പിച്ചു.
പ്രിന്‍സിപാള്‍ അബ്ദുല്‍ നാസര്‍, വിജയന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് ടി.പി. അശ്‌റഫ് , വൈസ്: പ്രസിഡന്റ് അലി അക്ബര്‍, സലാഹുദീന്‍, സലിം മാവൂര്‍ പ്രസംഗിച്ചു.
മുഹമ്മദ് തിരുവാലൂര്‍, സത്താര്‍, ഖദീജ, ഷാഹിദ, മുഹമ്മദ് പുതിയോടത്ത്, മജീദ് കൂളിമാട്, രാമന്‍ ചെറുവായൂര്‍, റസാഖ് ചാമക്കാലായി, കമലാക്ഷി, സഫിയ, ഗീത, സുഹറ കുറുപ്പത്ത്, കാര്‍ത്തിക, സുല്‍ മത് ടീച്ചര്‍, ആയിശാബി മാവൂര്‍, അഹ്മദ് കുട്ടി മാവൂര്‍, അയ മൃ തയ്യില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.