കല്പറ്റ: വർഗ്ഗീസ് ഭവനിൽ വര്‍ഗീസ് അനുസ്മരണം നടത്തി. മുതിർന്ന പാർട്ടി പ്രവർത്തകൻ കെ.വി. സുബ്രഹ്മണ്യൻ പതാകയുയർത്തി. മേപ്പാടി സമരഭൂമിയിൽ നടന്ന അനുസ്മരണത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ബിജി ലാലിച്ചൻ പാർട്ടി പതാകയുയർത്തി. മറ്റ് പാർട്ടികേന്ദ്രങ്ങളിലും സഖാവ് വർഗ്ഗീസിന് അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട് പതാകയുയർത്തലും അനുസ്മരണവും നടന്നു.
