വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതി ജില്ലാ പ്രശ്നോത്തരി മൽസരം; കടവത്തൂർ യൂണിറ്റ് ജേതാക്കളായി

Kannur

കണ്ണൂർ: ഐ എസ് എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയായ വെളിച്ചം 19-ാം ഘട്ടം ജില്ലാ പ്രശ്നോത്തരി മൽസരത്തിൽ കടവത്തൂർ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫെബ്രവരി 23ന് കാസർഗോഡ് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കെ എം സുലൈഖ, സൗദ അഷ്റഫ് എന്നിവർ ചേർന്ന ഗ്രൂപ്പാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മടക്കര യൂണിറ്റിലെ മുഹമ്മദ്‌ ബിലാൽ, ഷൗക്കത്ത് എന്നിവരുടെ ഗ്രൂപ്പ് രണ്ടാം സ്ഥാനം നേടി.

ഹിഫ്ള് മത്സരത്തിൽ കണ്ണൂർ യൂണിറ്റിലെ മുഹമ്മദ്‌ ഹാസിം ഒന്നാം സ്ഥാനം നേടി. ഐ.എസ്.എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂർ, വെളിച്ചം ജില്ലാ കൺവീനർ ഇസ്മാഈൽ ചമ്പാട്, എം റഹ്മത്തുള്ള, തയ്യിബ, ആലിയ എന്നിവർ നേതൃത്വം നൽകി.