എടക്കുളം ഉപതിരഞ്ഞെടുപ്പ്: കുടുംബ സദസ്സുകൾ സജീവമാകുന്നു

Malappuram

തിരുന്നാവായ : ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന എടക്കുളം ഈസ്റ്റ് 8-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ഉണ്ണിയാലുക്കൽ അബ്ദുൽ ജബ്ബാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബ യോഗങ്ങളും വീടുകൾ കയറിയുള്ള സ്ക്വാഡ് പ്രവർത്തനങ്ങളും സജീവമാകുന്നു. യുഡിഎഫ് നേതാക്കളും പ്രവർത്തകരും വാർഡിൽ സജീവമാണ്. വാർഡിലെ വിവിധ പ്രദേശങ്ങളിൽ കുടുംബ സദസ്സുകൾ സംഘടിപ്പിച്ചു.

എടക്കുളം കാദനങ്ങാടിയിൽ നടന്ന യു ഡി എഫ് കുടുംബ സദസ്സ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സി.പി. ഹമീദ് അധ്യക്ഷത വഹിച്ചു. ഹസ്സൻ കാദനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർത്ഥി ഉണ്ണിയാലുക്കൽ അബ്ദുൽ ജബ്ബാർ, സി.പി. മുഹമ്മദ്, ഉസ്മാൻ ഒളകര ,യു.ഷിഹാബ്, ഒ. കാദർ, കുഞ്ഞാലൻ തൂമ്പിൽ,അബ്ദു റഹിമാൻ എടക്കുളം, സൗദ ഒളകര എന്നിവർ പ്രസംഗിച്ചു.