“കാരുണ്യ ഫിലിം സൊസൈറ്റി” ഉദ്ഘാടനം

Thiruvananthapuram

തിരുവനന്തപുരം: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന “കാരുണ്യ ഫിലിം സൊസൈറ്റി” യുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.00 മണിക്ക് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആഡിയോ വിഷൻ ഹാളിൽ നിംസ് MD യും, കാരുണ്യ രക്ഷാധികാരിയും ആയ Dr. MS ഫൈസൽ ഖാന്റെ അധ്യക്ഷതയിൽ സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ശ്രീ പ്രമോദ് പയ്യന്നൂർ നിർവ്വഹിക്കും

നമ്മിൽ നിന്നും അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണകലകളെയും പഴയ സിനിമകളെയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ കലാ പ്രവർത്തനങ്ങളെയും വരും തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന “കാരുണ്യ ഫിലിം സൊസൈറ്റി” യുടെ പ്രസിഡന്റ് പൂഴനാട് സുധീർ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ എന്നിവരാണ്.