കോഴിക്കോട്: ഫെബ്രുവരി 14 പ്രണയ ദിനം മുതല്‍ 9 വയലാര്‍ പുരസ്‌കാര ജേതാക്കളും മാര്‍ച്ച് 8 സാര്‍വദേശീയ വനിതാ ദിനം പ്രമാണിച്ച് 7 വനിതാ എഴുത്തുകാരും തുടര്‍ന്ന് സഖറിയ, വി ആര്‍ സുധീഷ്, അംബികാസുതന്‍ മാങ്ങാട്, സി അനൂപ്, ബി മുരളി, അശോകന്‍ ചരുവില്‍, അഷ്ടമൂര്‍ത്തി തുടങ്ങി പ്രസിദ്ധ കഥാകൃത്തുക്കളുടെ രചനകള്‍ ഉള്‍പ്പെടുത്തി ദര്‍ശനം ഓണ്‍ലൈന്‍ വായനാമുറിയില്‍ 46 ദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവം ആരംഭിക്കുന്നു.
ഒന്നിടവിട്ട ദിവസങ്ങളില്‍ വായനക്ക് നല്കുന്ന പുസ്തകങ്ങളെ അധികരിച്ച് ചോദ്യങ്ങള്‍ നല്കും. 23 ദിനത്തിലേയും ഏറ്റവും കൂടുതല്‍ ദിവസം വിജയികള്‍ ആകുന്നവര്‍ക്ക് സാഹിത്യകാരന്‍മാര്‍ ഒപ്പിട്ട പുസ്തകങ്ങള്‍ സമ്മാനമായി നല്കും. വിവരങ്ങള്‍ക്ക്: 9745030398.