അലഹബാദ് ജഡ്ജിയുടെ വിദ്വേഷ പ്രസംഗം മതേതര ഇന്ത്യക്ക് അപമാനം- ഐ.എസ്.എം

Malappuram

മലപ്പുറം: സംഘപരിവാർ വേദിയിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ മുസ്‌ലിം വിദ്വേഷ പ്രഭാഷണം ഭരണഘടനാ വിരുദ്ധവും, മതേതര ഇന്ത്യയെ ലോകത്തിന് മുമ്പിൽ നാണം കെടുത്തുന്നതുമാണെന്നും ഐ.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു.

ഭ​ര​ണ​ഘ​ട​ന​യും അ​ത് അ​നു​വ​ദി​ച്ച നി​യ​മ​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​ണ് ജ​ഡ്ജി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യി​ലും അ​തി​ന്റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലും വിശ്വാസ​മി​ല്ലാ​ത്ത ഒ​രാ​ൾ​ക്ക് ന്യാ​യാ​ധി​പ​നാ​യി തു​ട​രാ​ൻ യോ​ഗ്യ​ത​യി​ല്ല, മുഴുവൻ മതേതര കക്ഷികളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗരൂകരായിരിക്കണം.
വൈജാത്യങ്ങളും ബഹുസ്വരതയുമാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. അവ അംഗീകരിച്ച് സംരക്ഷിക്കുമെന്നാണ് ഭരണഘടന ഉറപ്പുനൽകുന്നത്. ഈ അടിസ്ഥാനതത്വങ്ങൾക്കെതിരെ ന്യായാധിപന്മാരുടെ ഭാഗത്തു നിന്ന് തന്നെയുള്ള പരാമർശങ്ങൾ ഞട്ടിക്കുന്നതാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

മലപ്പുറം കോട്ടക്കലിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് മീറ്റ് കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷനായിരുന്നു. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ഷുക്കൂർ സ്വലാഹി, ബരീർ അസ്‌ലം, ഡോ.ജംഷീർ ഫാറൂഖി, സുബൈർ പീടിയേക്കൽ, സിറാജ് ചേലേമ്പ്ര, റഹ്മത്തുള്ള സ്വലാഹി, ശംസീർ കൈതേരി , ഫൈസൽ ബാബു സലഫി (മലപ്പുറം വെസ്റ്റ് ) ലബീബ് കാവനൂർ ( മലപ്പുറം ഈസ്റ്റ് ) മുജീബ് പൊറ്റമ്മൽ(കോഴിക്കോട് സൗത്ത് ) ഫാരിഷ് കൊച്ചി (എറണാകുളം) സുബൈർ ഗദ്ദാഫി (കോഴിക്കോട് നോർത്ത് )അർഷദ് (തൃശൂർ) അബൂ ഫൈസൽ അൻസാരി(പാലക്കാട് )മുഹമ്മദ് അക് റം (കണ്ണൂർ )അജ്മൽ കൽപ്പറ്റ (വയനാട് ) സൻസിൽ സലീം (ആലപ്പുഴ) തുടങ്ങിയവർ രൂപരേഖ ചർച്ചയിൽ സംസാരിച്ചു.