കൊല്ലം: വര്‍ക്കല ബിപിഎം മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഹൊറൈസണ്‍ ആനുവല്‍ എക്‌സിബിഷനില്‍ ശ്രദ്ധ പിടിച്ചുപറ്റി യു കെ എഫ് എന്‍ജിനീയറിങ് കോളേജ്. 25 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബിപിഎം മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച എക്‌സിബിഷനില്‍ നൂതന സാങ്കേതികവിദ്യ സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ കണ്ടുപിടുത്തങ്ങള്‍ക്കാണ് യുകെഎഫ് മാതൃകയായായത്. അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന വലിയൊരു സംഘത്തിന്റെ പ്രവര്‍ത്തനഫലമാണ് ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ രൂപീകരണം എന്ന് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ വി. എന്‍. അനീഷ് പറഞ്ഞു. യു കെ എഫ് റിസര്‍ച്ച് ലാബില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ത്രീ ഡി പ്രിന്റര്‍, സി എന്‍ സി പി സി ബി എന്‍ഗ്രീവര്‍, ക്വാഡ് ബൈക്ക്, ഓട്ടോമാറ്റിക് സോളാര്‍ ട്രാക്കര്‍, ഓട്ടോമാറ്റിക് കോവിഡ് സ്ലാബ് കളക്ടര്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സോളാര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന െ്രെടസൈക്കിള്‍ തുടങ്ങി കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് നിര്‍മ്മിച്ച ഒട്ടേറെ സാമഗ്രികളുടെ പ്രദര്‍ശനം കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇത്തരത്തില്‍ കുട്ടികള്‍ക്ക് നൂതനമായ രീതിയിലുള്ള ആശയങ്ങള്‍ മനസ്സിലാക്കാന്‍ സാധ്യമാക്കുന്നതിന് യുകെഎഫ് വഹിക്കുന്ന പങ്ക് ഏറെ പ്രയോജനകരമാണെന്ന് ബി പി എം മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. എസ്. രാജശ്രീ അഭിപ്രായപ്പെട്ടു.
യു കെ എഫ് ഐഇഡിസി, ഐ എം സി, യു കെ എഫ് ഗ്യാരേജ്, റോബോട്ടിക് സെല്‍, ഫാബ് ലാബ്, യുകെഎഫ് റിസര്‍ച്ച് ലാബായ യുകാര്‍സ്, കോളേജ് എന്‍എസ്എസ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആയിരുന്നു ഉപകരണങ്ങളുടെ രൂപീകരണവും പ്രദര്‍ശനവും എക്‌സ്‌പോയുടെ ഭാഗമായി നടന്നത്. കോളേജ് അസി. പ്രൊഫ. ജിതിന്‍ ജേക്കബ്, ഐഇഡിസി നോഡല്‍ ഓഫീസര്‍ പ്രൊഫ. വിഷ്ണു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. അഖില്‍ ജെ. ബാബു, പ്രൊഫ. ഇ. കെ. അനീഷ്, യു കാര്‍സ് കോഡിനേറ്റര്‍ പ്രൊഫ. എസ്. അപൂര്‍വ്വ, എസ്. റെജി, ഐ എം സി കോഡിനേറ്റര്‍ ജയദീപ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ വി എസ്. അഭയന്‍, പി. പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് യുകെഎഫ് എന്‍ജിനീയറിങ് കോളേജ് എക്‌സ്‌പോയില്‍ പങ്കെടുത്തത്.