യു കെ എഫ് ഇഗ്നിട്ര 2024: ഇന്‍റര്‍ സ്കൂള്‍ ടെക്നിക്കൽ ഫെസ്റ്റ് ഉദ്ഘാടനം

Kollam

കൊല്ലം: പാരിപ്പള്ളി യുകെഎഫ് എന്‍ജിനീയറിംഗ് കോളേജില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഇന്‍റര്‍ സ്കൂള്‍ ടെക്നിക്കൽ ഫെസ്റ്റ് “ഇഗ്നിട്ര 2024” ന്റെ ഉദ്ഘാടനം നടന്നു. യു കെ എഫ് ഡയറക്ടർ അമൃത പ്രശോബ്, ട്രൈഡൻ ടെക് ഓട്ടോമോട്ടീവ് ഡിവിഷൻ ഹെഡ് എസ്. കിരണലാൽ എന്നിവര്‍ ചേര്‍ന്ന് ഇഗ്നിട്ര 2024 ന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയരാജു മാധവൻ അധ്യക്ഷത വഹിച്ചു. ഇഗ്നിട്ര ഇന്‍റര്‍സ്കൂള്‍ എക്സിബിഷന്‍റെ ഉദ്ഘാടനം കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് നിര്‍വഹിച്ചു. വിവിധ ജില്ലകളില്‍ നിന്നും 8 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ടെക്നിക്കൽ ഫെസ്റ്റിന്‍റെ ഭാഗമായി സ്റ്റില്‍ മോഡല്‍ അവതരണം, വര്‍ക്കിങ് മോഡല്‍ അവതരണം, യു കെ എഫ് സോക്കര്‍ കപ്പ് ഇന്‍റര്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരം, ക്വിസ് മത്സരം, ചിത്രരചന ജലച്ഛായ മത്സരം എന്നവയും സംഘടിപ്പിച്ചു.

വിവിധ സ്കൂളുകളിലെ 28 ടീം അംഗങ്ങള്‍ പങ്കെടുത്ത യു കെ എഫ് സോക്കര്‍ കപ്പ് ഇന്‍റര്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂൾ ചാത്തന്നൂർ ജേതാക്കളായി. എം കെ എൽ എം എച്ച് എസ് കണ്ണനല്ലൂർ, സെന്റ്. ജോസഫ് എച്ച് എസ് എസ് അഞ്ചുതെങ്ങ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹത നേടി.

ഫെസ്റ്റിന്‍റെ ഭാഗമായി സംഘടിപ്പിച്ച വര്‍ക്കിംഗ് മോഡല്‍ അവതരണ മത്സരത്തില്‍ എൻ എസ് എം ജി എച്ച് എസ് കൊട്ടിയം ഒന്നാം സ്ഥാനവും , ടി കെ എം സെന്റിനറി പബ്ലിക് സ്കൂൾ, എം ജി എം മോഡൽ സ്കൂൾ വർക്കല രണ്ടും, ജവഹർ പബ്ലിക് സ്കൂൾ, ജി എച്ച് എസ് എസ് ആറ്റിങ്ങൽ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കൂടാതെ സ്റ്റില്‍ മോഡല്‍ അവതരണ മത്സരത്തില്‍ എം ജി എം മോഡൽ സ്കൂൾ വർക്കല ഒന്നും, ജോൺ എഫ് കെന്നടി മെമ്മോറിയൽ വി എച്ച് എസ് എസ് കരുനാഗപ്പള്ളി രണ്ടും എം ജി എം മോഡൽ സ്കൂൾ വർക്കല മൂന്നും സ്ഥാനങ്ങള്‍ നേടി.

അനുബന്ധമായി നടന്ന ചിത്രരചന ജലച്ഛായം ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ അനന്യ എസ്. സുഭാഷ് ( വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലം) ഒന്നും, ജെ. എസ്. ഗൗതം (വിമല സെൻട്രൽ സ്കൂൾ), എസ്. ശ്രീദാ ദത്ത് (സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച് എസ് എസ്, കൊല്ലം) രണ്ടും ആർ. എസ്. ഭദ്ര (ജി വി എച്ച് എസ് എസ് ആറ്റിങ്ങൽ), എസ്. ശ്രേയ ദത്ത് (സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച് എസ് എസ്, കൊല്ലം) മൂന്നും സ്ഥാനങ്ങൾ നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ എസ്. സ്നേഹ (ജി എച്ച് എസ് എസ് പൂതക്കുളം) ഒന്നും, ഹൃദിൻ പ്രമോദ് (ജോൺ എഫ് കെന്നടി മെമ്മോറിയൽ വി എച്ച് എസ് എസ് കരുനാഗപ്പള്ളി) രണ്ടും, വി. ജാൻ ലിജിൻ (ജി എച്ച് എസ് എസ് നെടുങ്ങോലം), എ. ശിവന്യ (എസ് എൻ വി എച്ച് എസ് എസ് പനയറ) മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇഗ്നിട്ര 2024 ന്റെ ഭാഗമായി ഇന്റർ സ്കൂൾ ഇന്നോവേഷൻ സ്റ്റുഡന്റ്സ് കോൺക്ലേവ്, റൗ ബോട്ട് മത്സരം എന്നിവ സംഘടിപ്പിക്കുമെന്ന് കോളേജ് ഡയറക്ടർ അമൃത പ്രക്ഷോബ് പറഞ്ഞു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. രശ്മി കൃഷ്ണ പ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍ മാരായ അഖിൽ ജെ. ബാബു, ആർ. രാഹുൽ, ബി. വിഷ്ണു, ടി. രഞ്ജിത്ത്, ശരത്ദാസ്, എസ്. ശ്രീരാജ്, ഇഗ്നിട്ര പ്രോഗ്രാം കോ-ഓർഡിനേറ്റർ അജിത്ത് മോഹൻ എന്നിവര്‍ പ്രസംഗിച്ചു.