ഷഹബാസിന്‍റെ വീട് ശരീഫ് മേലേതിൽ സന്ദർശിച്ചു

Kozhikode

താമരശ്ശേരി: ഒരു കൂട്ടം വിദ്യാർത്ഥികളുടെ അക്രമണത്താൽ കൊല്ലപ്പെട്ട എം.ജെ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി ഷഹബാസിന്റെ വീട് ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ സന്ദർശിച്ചു.

ഇനിയൊരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത വിധം പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എസ്‌.എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ഹാഫിസ് റഹ്‌മാൻ, താമരശ്ശേരി മണ്ഡലം കെ.എൻ.എം പ്രസിഡണ്ട് അബ്ദുസ്സലാം കോളിക്കൽ, സെക്രട്ടറി ഷാജി മണ്ണിൽക്കടവ്, റഹ്മത്തുള്ള സ്വലാഹി, ഷാനവാസ് പൂനൂർ, മുഹമ്മദ് മോൻ, ശിബിലി കൊടുവള്ളി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.