സുല്ത്താന് ബത്തേരി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സാമ്പത്തിക സഹായത്തോടെ കേരള വനം വകുപ്പ് നടപ്പാക്കികൊണ്ടിരിക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ചെട്ടിയാലത്തൂരിലെ നൂറോളം ചെറുകിട കർഷകരെയും 10 ഓളം ഭൂ ഉടമകളായ കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നൂറുകണക്കിന് പാവങ്ങളായ നാമമാത്ര കർഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും വന്യജീവി മനുഷ്യ സംഘർഷത്തിന് വലിയ അളവിൽ പരിഹാരമാകുന്ന ചെട്ടിയാലത്തൂരിലെ പൂർത്തിയാകാത്ത പുനരധിവാസ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.
കൊണ്ട് വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിന്നു മുന്നിൽ ചെറുകിട ഭൂഉടമകൾ ധർണ്ണ നടത്തി. വനം വകുപ്പും സംസ്ഥാന സർക്കാരും പുലർത്തി വരുന്ന നിസ്സംഗത അവസാനിപ്പിക്കണം എന്ന് സമരക്കാർ ആവശ്യപ്പെട്ടു.

വയനാട് വന്യജീവി കേന്ദ്രത്തിൽ ഒറ്റപ്പെട്ടു പോയ കർഷകരെ കാടിനു വെളിയിൽ കൊണ്ടുവന്ന് പുനരധിവസിപ്പിക്കണമെന്ന വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നിരന്തര ആവശ്യത്തെയും കർഷകരുടെ പ്രക്ഷോഭത്തെയും തുടർന്ന് നാലു ഭാഗവും കാടാൻ ചുറ്റപ്പെട്ട വയനാട് വന്യജീവി കേന്ദ്രത്തിലെ14 ഗ്രാമങ്ങളെ പുനരധിവസിപ്പിക്കുന്ന സ്വയം സന്നദ്ധവുനരധിവാസ പദ്ധതി 2011 ലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സാമ്പത്തികസഹായത്തോടെ കേരളവനം വകപ്പ് ആരംഭിച്ചത്.
ഇതിനിടെ 10 ഗ്രാമങ്ങളിലെ 600 ലധികം കുടുംബളെ പുനരധിവസിപ്പിച്ചു കഴിഞ്ഞു. 2018 വരെ പദ്ധതി സുഗമമായി നടന്നുവന്നിരുന്നു. 2018 ന് ശേഷം പദ്ധതി നടപ്പാക്കുന്നത് മന്ദീഭവിക്കുകയും ചെട്ടിയാലത്തൂർ ഗ്രാമത്തിലെത്തിയതോടെ താളം തെറ്റുകയും ചെയ്തു. റവന്യം ഉദ്യോഗസ്ഥരടെ അഴിമതി സാധ്യത ഇല്ലാതായതും രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും നിഗ്ഗംഗതയുമായിരുന്നു കാരണം. കേന്ദ്ര സർക്കാർ അനുവദിച്ച 23 കോടി രണ്ടു വഷം ചിലവഴിക്കാതെ കിടന്നതിന്നുശേഷമാണ് ചെട്ടിയിലത്തൂരിൽ പുനരധിവാസം തുടങ്ങിയത്. 2021 ൽ തുടങ്ങിയ പുനരധിവാസം ഇനിയും പൂർത്തീകരിച്ചിട്ടില്ല. ഗ്രാമത്തിൽ ഒട്ടാകെയുണ്ടായിരുന്ന 200 കുടുംബങ്ങളിൽ ആദിവാസികളടക്കം 125കുടുബങ്ങൾ 4 വർഷം മുൻപ് കാടിന് പുറത്തേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടു. ഇനി ശേഷിക്കുന്നത് വൻകിട ഭൂ ഉടമകളായ 7 കുടുംബങ്ങളും അവരുടെ ആശ്രിതരായ ആദിവാസികളും കാട്ടുനായ്ക്ക കുടുംബങ്ങളും മാത്രമാണ് . ഇതുകൂടാതെ 100 ൽ പരം ചെറുകിട ഭൂഉടമകളും ഉണ്ട്. പുനരധിവസിക്കപ്പെട്ടവരുടെ ബന്ധുക്കളും അനന്തരാവകാശികളുമാണ് ഇവർ.
ചെട്ടിലായത്തൂരിൽ പുരധിവാസം മുടങ്ങിക്കിടക്കേ മറ്റു ചില ഗ്രാമങ്ങളിൽ പുനരധിവാസം നടപ്പിലാക്കുകയും പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ചെട്ടിയാലത്തൂരിൽ താമസക്കാരല്ലാത്ത ചെറുകിട ഭൂ ഉടമകളുടെ ഭൂമി ഏറ്റെടുക്കുമെന്നും വൻകിടക്കാരായ 7 കുബങ്ങൾക്ക് പ്രത്യേക പാക്കേജ് നാപ്പിലാക്കുമെന്നും വനം വകുപ്പ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇവരെ പാടെ അവഗണിച്ചിരിക്കയാണ്. താമസക്കാർ ഒഴിഞ്ഞു പോയതോടെ ഭൂമിയിലെ കാർഷികവിളകൾ ഒട്ടുമുക്കാലും വന്യജീവികൾ നശിപ്പിച്ചു. ശേഷിക്കുന്നവ മോഷ്ടാക്കളും അപഹരിക്കുന്നു. പട്ടാപ്പകൽ പോലും വന്യജീവികൾ കൃഷിഭൂമികളിൽ മേയുകയാണ്. ഗ്രാമത്തിലെ ഒട്ടുമുക്കാൽ കുടുംബങ്ങളെയും പുറത്തേക്ക് മാറ്റിയ ശേഷം തങ്ങളുടെ ഭൂമി ഏറ്റെടുക്കാതിരിക്കുന്നത് മനുഷ്യാവകാശലംഘനവും വഞ്ചനയുമാണ്. കർഷകർക്ക് മാത്രമല്ല വന്യജീവികൾക്കും വന സംരക്ഷണ പ്രവർത്തനത്തിനും പുനരധിവാസം ഏറെ ഗുണകരമാണ്.
ചെറുകിട ഭൂ ഉടമസ്ഥരുടെ ഭൂമി ഉടൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കർഷക മാർച്ചും ധർണ്ണയും വയനാട് പ്രകൃതി സംരഷണ സമിതി പ്രസിഡണ്ട് എൻ.ബാദുഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സിന്ദു അധ്യക്ഷം വഹിച്ചു. ടി.വി.ശ്രീധരൻ, കെ.വി. പ്രഭാകരൻ, സി.കെ. മജീദ്, കെ.ജി. റോബർട്ട്, എന്നിവർ പ്രസംഗിച്ചു.