‘ടേക്ക് ഓഫ് ‘എം എസ് എം സംസ്ഥാന നേതൃസംഗമം സമാപിച്ചു

Malappuram

കൊണ്ടോട്ടി: എം എസ് എം സംസ്ഥാന സമിതി ‘ടേക്ക് ഓഫ്’ എന്ന പേരില്‍ സംഘടിപ്പിച്ച സംസ്ഥാന നേതൃസംഗമം കെഎന്‍എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എന്‍.എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അധര്‍മം അരങ്ങുവാഴുമ്പോള്‍ അധാര്‍മികക്കെതിരെ ധാര്‍മിക വിപ്ലവം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ധൈഷണിക നേതൃത്വം നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എംഎസ്എം സംസ്ഥാന പ്രസിഡണ്ട് ജസീം സാജിദ് അധ്യക്ഷത വഹിച്ചു.

വിശ്യ മാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്താല്‍ വരുന്ന ഫെബ്രുവരി 15 മുതല്‍ 18 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് നേതൃസംഗമം സംഘടിപ്പിച്ചത്.

കെഎന്‍എം സംസ്ഥാന ഭാരവാഹികളായ അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ ,ഡോ ഫുക്കാര്‍ അലി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്യം നല്‍കി .എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ട്രഷറര്‍ ജസിന്‍ നജീബ്, സംസ്ഥാന ഭാരവാഹികളായ നദീര്‍ മൊറയൂര്‍, നുഫൈല്‍ തിരൂരങ്ങാടി, സമാഹ് ഫാറൂഖി, ലുക്മാന്‍ പോത്തുക്കല്ല്, നദീര്‍ കടവത്തൂര്‍, ഷഫീഖ് അസ്ഹരി,ഫഹീം പുളിക്കല്‍, ഷഹീം പാറന്നൂര്‍, സവാദ് പൂനൂര്‍, അഡ്വ.നജാദ് കൊടിയത്തൂര്‍, നജീബ് തവനൂര്‍, അന്‍ശിദ് നരിക്കുനി, ബാദുഷ തൊടുപുഴ, സാജിദ് കോട്ടയം, റിയാസ് എടത്തനാട്ടുകര, ഷഹീര്‍ പുല്ലൂര്‍, ഹാമീദ് സനിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.