പുത്തൂര്‍ വയല്‍ (കല്പറ്റ): സ്ത്രീകള്‍ സ്വയം പര്യാപ്തര്‍ ആയി മാറണം എന്നും അതിനായി വനിതാ വികസന കോര്‍പറേഷന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു എന്നും റോസക്കുട്ടി ടീച്ചര്‍, ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. നബാര്‍ഡിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ വനിതാ ദിനാചരണം എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ഉല്‍ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

കാര്‍ഷിക ജില്ലയായ വയനാട്ടില്‍ നിന്നും കൂടുതല്‍ സ്ത്രീ സംരംഭകര്‍ ഉ ണ്ടായി വരുന്നത് വയനാടിന്റെ സാമ്പത്തീക സ്ഥിതിയെ കൂടുതല്‍ മെച്ചമാക്കാന്‍ സഹായിക്കും എന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ കൂടുതല്‍ അറിവുള്ളവര്‍ ആകുകയും സംരംഭകര്‍ ആകുകയും ചെയ്യേത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നബാര്‍ഡ് വയനാട് ജില്ലാ മാനേജര്‍ ആനന്ദ് ആര്‍ അഭിപ്രായപ്പെട്ടു. പണമിടപാട് സംബന്ധിച്ച കാര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ കൃത്യതയും ഉത്തരവാദിത്വവും കാണിക്കുന്നതായി നിരവധി പഠനങ്ങള്‍ ഉന്നെും അതിനാലായിരിക്കും ഒരുപക്ഷെ ധനകാര്യ സ്ഥാപനങ്ങള്‍ സ്ത്രീ സംരഭകര്‍ക്ക് കൂടുതല്‍ പ്രാധാന്യം,കൊടുക്കുന്നതു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി നബാര്‍ഡ് റീക്രീയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമാഹരിച്ച സഹായ ധനം മു ണ്ടക്കൈ നീര്‍ത്തട വികസന സമിതിക്ക് കൈമാറി. മുണ്ടക്കൈയിലെ സ്ത്രീകള്‍ക്കായി ജീവ സന്ധാരണോപാധികള്‍ നല്‍കുന്നതിന് ഈ പണം വിനിയോഗിക്കുമെന്ന് നീര്‍ത്തട വികസന സമിതി പ്രസിഡന്റ് നസീര്‍ ആലക്കല്‍ പറഞ്ഞു. വനിതാ ദിനത്തോട് അനുബന്ധിച്ചു നീതി, സമത്വം, ശാക്തീകരണം എന്ന വിഷയത്തില്‍ ഡോ മീന നായര്‍ സംസാരിച്ചു. ദുരന്ത ബാധിതര്‍ക്ക് വേണ്ട മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവര്‍ ഊന്നിപ്പറഞ്ഞു.
എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ ഷക്കീല വി അധ്യക്ഷയായ പരിപാടിയില്‍ വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി പ്രസിഡന്റ് എ ദേവകി ആശംസകള്‍ അര്‍പ്പിച്ചു. മു ണ്ടക്കൈ നീര്‍ത്തട വികസന സമിതി പ്രസിഡന്റ് നസീര്‍ ആലക്കല്‍ സ്വാഗതവും എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ശാസ്ത്രജ്ഞന്‍ ജോസഫ് ജോണ്‍ നന്ദിയും പറഞ്ഞു.