ലഹരി മാഫിയയുടെ വേരറുക്കാൻ ഒന്നിക്കണം; കെ.എൻ.എം മർകസുദഅവ സൗഹൃദ ഇഫ്ത്വാർ സംഗമം

Kozhikode

കോഴിക്കോട്: സമീപ കാലത്ത് കേരളം നേരിടുന്ന ഏറ്റവും ഭീകരമായ വെല്ലുവിളിയായ ലഹരി വ്യാപനത്തിന് അറുതി വരുത്താൻ ലഹരി മാഫിയയുടെ അടിവേരറുക്കുക തന്നെ വേണമെന്നും അതിനായി കേരളീയ സമൂഹം ഒന്നിക്കണമെന്നും കെ.എൻ.എം മർകസുദഅവ സൗഹൃദ ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു. പുതു തലമുറയുടെ പ്രതീക്ഷകൾക്ക് ഇരുട്ടു വീഴ്ത്തുന്നതും കുടുംബങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതുമായ ലഹരി വ്യാപനം തടയാൻ കേവലം ബോധവത്കരണം കൊണ്ട് മാത്രം സാധ്യമാവില്ല. ബോധവത്കരണത്തോടൊപ്പം തന്നെ ലഹരി മാഫിയക്കെതിരായ ശക്തമായ നടപടികളും വേണം. ലഹരി മാഫിയയുമായി ബന്ധമുള്ളവർക്കെതിരെ ബഹിഷ്കരണത്തിന് സമൂഹം സന്നദ്ധമാവണം.

കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡൻ്റ് സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. ജന:സെക്രട്ടറി എം.അഹമ്മദ് കുട്ടി മദനി ഇഫ്താർ സൗഹൃദ സന്ദേശം നല്കി.

അഡ്വ: പി.എം.എ സലാം, അഡ്വ.പി.ടി എ റഹീം എം.എൽ.എ / ടി.ടി. ഇസ്മായിൽ, അഡ്വ. പി.എം നിയാസ്, ഫൈസൽ പൈങ്ങോട്ടായി, ഡോ. ഇ.കെ അഹ്മദ് കുട്ടി, പ്രഫ: എൻ.പി ഹാഫിസ് മുഹമ്മദ്, ഇപി മുഹമ്മദ് , ഡോ.കെ നവാസ്, കമാൽ വരദൂർ, സി.എച്ച് ഹമീദ്, സൂര്യ ഗഫൂർ, എഞ്ചിനിയർ പി .മമ്മദ് കോയ, ഡോ. കെ മൊയ്തു, പി.കെ. അബ്ദുലത്തീഫ്, എൻ എം അബ്ദുൽ ജലീൽ / അസ്വ .പി. മുഹമ്മദ് ഹനീഫ,ഡോ.കെ.ടി അൻവർ സാദത്ത്, ഫഹീം പുളി BBക്കൽ, ഫാത്വിമ ഹിബ പ്രസംഗിച്ചു.