സംസ്ഥാനത്തെ ആദ്യ ഫോക്കസ്ഡ് ഷോക്ക് വേവ് തെറാപ്പി സെന്‍ററിനു തുടക്കം; ചികിത്സയെടുത്ത് ഐ എം വിജയന്‍

Kozhikode

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ ഫോക്കസ്ഡ് ഷോക്ക് വേവ് തെറാപ്പി കേന്ദ്രത്തിന് കോഴിക്കോട്ട് തുടക്കം. തൊണ്ടയാട് ബൈപാസില്‍ ഫ്‌ളൈ ഓവറിനു സമീപം സ്‌പോര്‍ട്‌സ് പ്ലസ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്റര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ. എം. വിജയന്‍ ഉദ്ഘാടനം ചെയ്തു. ടെന്നീസ് എല്‍ബോ ബാധിച്ച ഇടതു കൈയില്‍ ഫോക്കസ്ഡ് ഷോക്ക് വേവ് ചികിത്സയെടുത്താണ് അദ്ദേഹം മടങ്ങിയത്.

കേരളത്തിലെ കായിക താരങ്ങള്‍ക്ക് ഏറെ ഗുണപ്രദമാകും ഫോക്കസ്ഡ് ഷോക്ക് വേവ് തെറാപ്പിയെന്ന് ഐ.എം. വിജയന്‍ പറഞ്ഞു. വളരെ പെട്ടെന്നു ഫലം ലഭിക്കുമെന്നത് ചികിത്സയെ കൂടുതല്‍ സ്വീകാര്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശസ്ത്രക്രിയയോ പാര്‍ശ്വഫലങ്ങളോ ഇല്ലെന്നതാണ് ഫോക്കസ്ഡ് ഷോക്ക് വേവ് തെറാപ്പിയുടെ പ്രത്യേകതയെന്ന് തെറാപ്പി സെന്റര്‍ ഉടമയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ഫിസിയോയുമായ ബി.എസ്. സജേഷ് പറഞ്ഞു. നടുവേദന, ലിഗമെന്റ് പരുക്ക്, കാല്‍മുട്ട് വേദന, തരിപ്പ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ളവര്‍ക്ക് ഏറെ ഫലപ്രദമാണ് ഈ ചികിത്സാരീതി. ചികിത്സാച്ചെലവും താരതമ്യേന കുറവാണ്.