കള്ളുഷാപ്പുകളുടെ ദൂരപരിധി കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: മദ്യവിരുദ്ധ ജനകീയ മുന്നണി

Alappuzha

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

ആലപ്പുഴ: ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും കള്ളുഷാപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി 400 മീറ്ററില്‍ നിന്നും കുറച്ചു കൊണ്ട് വരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കള്ളുഷാപ്പുകളുടെ എണ്ണം കൂടുന്നത് വ്യാജകള്ളുകളുടെ വ്യാപനത്തിനും മദ്യദുരന്തത്തിനും ഇടയാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

നിലവിലുള്ള അംഗീകൃത കള്ളുഷാപ്പുകള്‍ക്ക് പോലും അവശ്യമായ കള്ള് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കത്തിലൂടെ കൂടുതല്‍ കള്ളുഷാപ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം നടക്കുന്നത്. ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ ഡോ. എ പി നൗഷാദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി എ ലോറന്‍സ്, കോഡിനേറ്റര്‍ കെ ജെ ഷീല, ട്രഷറര്‍ അഡ്വ. എം എ ബിന്ദു, അഡ്വ. ഇ എന്‍ ശാന്തി രാജ്, എന്‍ ആര്‍ അജയകുമാര്‍, റ്റി എം സന്തോഷ്, ജോസി വഴിച്ചേരി, ഫ്രാന്‍സിസ് വി എക്‌സ്, വിനോദ് ചേര്‍ത്തല, സുരേഷ്, ഷൈനി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയില്‍ താലൂക് കേന്ദ്രീകരിച്ചു മദ്യ ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുവാനും ജില്ലയില്‍ ജനകീയ മുന്നണി നടത്തിവരുന്ന എല്ലാ പരിപാടികളും സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് ഡോ. മാര്‍ ഇഗ്‌നാത്തിയോസ് ജോര്‍ഷ്വായെ അറിയിച്ചു ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തനം ഊര്‍ജിതമാക്കുവാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *