തിരുവനന്തപുരം: നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാചരണവും പുരസ്‌കാര സമർപ്പണവും മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി. ദിനകരൻപിള്ള, പൊല്യൂഷൻ കൺട്രോൾ ബോർഡ് ചെയർപേഴ്സൺ ശ്രീകല, ഫൗണ്ടേഷൻ പ്രസിഡന്റ് വി. കെ. മോഹൻ, വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, കൗൺസിലർ അർച്ചന മണികണ്ഠൻ, എഴുത്തുകാരി ഗിരിജ സേതുനാഥ് തുടങ്ങിയവർ സംസാരിച്ചു