തിരുവനന്തപുരം : നിംസ് – മീഡിയസിറ്റി പന്ത്രണ്ടാമത് ടെലിവിഷന്‍ സീരിയൽ പുരസ്‌കാരങ്ങൾ 2023 പ്രഖ്യാപിച്ചു. ടെലിവിഷന്‍ സീരിയല്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നിർമാതാക്കളായ മെരിലാന്റ് കാര്‍ത്തികേയൻ, ശ്രീമൂവീസ് ഉണ്ണിത്താൻ എന്നിവർക്കും സംവിധായകരായ ഡോ.എസ് ജനാര്‍ദ്ദനന്‍, സുരേഷ് ഉണ്ണിത്താന്‍ എന്നിവർക്കും തിരക്കഥാകൃത്തുകളായ ഡോ. പ്രവീണ്‍ ഇറവങ്കര,
കൃഷ്ണ പൂജപ്പുര എന്നിവർക്കുമാണ്.
മികച്ച പരമ്പര : ശ്യാമാംബരം. മികച്ച സംവിധായകന്‍ : ശിവമോഹന്‍ തമ്പി.മികച്ച സ്വഭാവ നടന്‍ : ദേവന്‍. മികച്ച സ്വഭാവ നടി : ശ്രീലക്ഷ്മി. മികച്ച സിറ്റ്‌കോം പരമ്പര : അളിയന്‍സ്,സുസു സുരഭിയും സുഹാസിനിയും. മികച്ച തിരക്കഥാകൃത്ത്: ശശീന്ദ്രന്‍ വടകര. മികച്ച ക്യാമറാമാൻ: പുഷ്പന്‍ ദിവാകരൻ. മികച്ച ജനപ്രിയ സംവിധായകന്‍ : ഹാരിസൺ. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം (സംവിധാനം ) : ഷിജു അരൂര്‍. ജൂറി പുരസ്‌കാരം: അഭികൃഷ്ണ. പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍: മേധാ ശരത്ത്. മികച്ച നടന്‍: സ്റ്റെബിന്‍ ജേക്കബ്. മികച്ച നടി: സ്റ്റെഫി ലിയോണ. മികച്ച ബാലതാരം : സോന. മികച്ച ജനപ്രിയ നടന്‍: അനീഷ് രവി.മികച്ച സഹനടന്‍ : സുബാഷ് ബാബു. മികച്ച സഹനടി: രമ്യ സുധ. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം : മഞ്ജു പത്രോസ്. മികച്ച എഡിറ്റർ: അനീഷ് ഉണ്ണിത്താന്‍. മികച്ച ശബ്ദലേഖകന്‍ : ബിച്ചു പേയാട്. മികച്ച മേക്കപ്പ്മാന്‍: ഉദയന്‍ നേമം. മികച്ച വസ്ത്രാലങ്കാരം: തമ്പി ആര്യനാട്. മികച്ച കലാസംവിധാനം: മനോജ് തോട്ടപ്പള്ളി.
മികച്ച സേവനത്തിനുള്ള നിംസ് മീഡിയസിറ്റി ആദരവുകൾ. പ്രൊഡക്ഷന്‍ കൺട്രോളര്‍:
ജോസ് പേരൂര്‍ക്കട. പ്രവീണ്‍ പേയാട്: വി.വി അശോക് കുമാർ . പ്രൊഡക്ഷന്‍ ബോയ്: മുത്തു. ഗതാഗതം : ഡേവിഡ് ദാനിയേൽ (ജോസ്).
ഒക്ടോബർ 18 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കിഴക്കേകോട്ട കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുന്ന എ. റ്റി ഉമർ അനുസ്മരണ ചടങ്ങിൽ വച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും.